ശബരിമല പാതയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു: ഡ്രൈവർ മരിച്ചു

Spread the love

 

konnivartha.com :

ശബരിമല പാതയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു: ഡ്രൈവർ മരിച്ചു

പത്തനംതിട്ട ശബരിമല പാതയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തുംപാറയിലായിരുന്നു അപകടം. ലോറിയുടെ ഡ്രൈവർ എന്ന് കരുതുന്ന തിരുനെൽവേലി സ്വദേശി മാരിയപ്പൻ മരിച്ചു. മൃതദ്ദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ട് . കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം നടന്നതെന്നാണ് സൂചന.

വ്യാഴാഴ്ച ഉച്ച വരെ ലോറിയുടെ ജി പി എസ് പ്രവർത്തിച്ചിരുന്നു. ഇന്ന് രാവിലെ ആദിവാസികളാണ് അപകടത്തിൽ പെട്ട ലോറി ആദ്യം കണ്ടത്. 80 അടി താഴ്ച്ച ഉള്ള കൊക്കയിലേക്കാണ് ലോറി മറിഞ്ഞത്. തമിഴ്നാട് ശങ്കർ നഗറിൽ നിന്നും സിമന്റ്‌ കൊണ്ട് വന്ന ലോറിയാണിത്. മരിച്ചത് ഡ്രൈവർ മാരിയപ്പൻ (30) ആണ് എന്നാണ് സൂചന.