Trending Now

ശബരിമലനട വിഷു പൂജയ്ക്കായി നാളെ തുറക്കും

Spread the love

 

konnivartha.com : ശബരിമല ധർമ്മശാസ്താക്ഷേത്രം വിഷു പൂജയ്ക്കായി നാളെ(ഞായറാഴ്ച) വൈകിട്ട് 5ന് തുറക്കും.15ന് പുലർച്ചെ ആണ് വിഷുക്കണി ദർശനം. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഉദയാസ്തമനഃപൂജ,പടിപൂജ,കളഭാഭിഷേകം എന്നിവയുണ്ടാകും.

 

ഭക്തർക്ക് തിങ്കളാഴ്ച മുതൽ 18ന് വരെ ദർശനാനുമതിയുണ്ട്.ദർശനത്തിന് എത്തുന്നവർ വെർച്വൽ ക്യുവിൽ ബുക്ക് ചെയ്യണം എന്ന് ദേവസ്വം ബോർഡ് അറിയിച്ചു.നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാകും.ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം ഇല്ല.

 

 

സന്നിധാനത്ത് താങ്ങാനും തടസ്സമില്ല.കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ടു ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റോ കയ്യിലുണ്ടാവണം.10വയസ്സിനു താഴെ ഉള്ള കുട്ടികൾക്ക് ഇത് ആവശ്യം ഇല്ല.

 

തീര്‍ഥാടകരെത്തുന്ന ചെറിയ വാഹനങ്ങൾ പമ്പയിലേക്കു കടത്തി വിട്ടു ഭക്തരെ ഇറക്കിയ ശേഷം നിലയ്ക്കലിൽ പാർക്ക് ചെയ്യിപ്പിക്കും.

error: Content is protected !!