Trending Now

കുമ്പഴ മല്ലശേരി മുക്കില്‍ ടിപ്പര്‍ സ്കൂട്ടറുമായി ഇടിച്ചു : ഒരാള്‍ മരണപ്പെട്ടു

Spread the love

 

konnivartha.com : കുമ്പഴ മല്ലശേരി മുക്ക് ഐസ് ഫാക്ടറിക്ക് സമീപം സ്കൂട്ടർ ടിപ്പറുംമായി കൂട്ടി ഇടിച്ചു.സ്കൂട്ടർ യാത്രികനായ പുളിമുക്ക് സ്വദേശി തോപ്പിൽ വീട്ടിൽ കൃഷ്ണൻ സംഭവ സ്ഥലത്ത് വച്ചു മരണപ്പട്ടു. സ്കൂട്ടർ പുളിമുക്ക് ഭാഗത്തു നിന്നും കുമ്പഴിലേക്ക് പോവുകയായിരുന്നു.കുമ്പഴയിൽ നിന്നും കോന്നി ഭാഗത്തേക്ക് വന്ന ടിപ്പർ ഐസ് ഫാക്ടറിക്ക് സമീപത്തു വച്ച് സിഗ്നൽ നൽകാതെ കുമ്പഴ ഭാഗത്തേക്ക് പെട്ടെന്ന് യൂടേൺ എടുക്കുകയും സ്കൂട്ടർ വന്ന് ഇടിക്കുകയുമായിരുന്നവെന്നാണ് സംഭവസ്ഥലത്ത് ഉള്ളവർ പറയുന്നത്.ടിപ്പർ കെഎസ്ടിപിയുടെ പണികൾക്കായി എത്തിയതാണ്.

അനു ഇളകൊള്ളൂര്‍

 

error: Content is protected !!