അന്താരാഷ്ട്ര യോഗാദിനത്തിന്‍റെ പ്രാരംഭ പരിപാടി കേരളത്തിലും സംഘടിപ്പിച്ചു

Spread the love

 

 

കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രാലയയത്തിന് കീഴിലുള്ള തപാല്‍ വകുപ്പ് അന്താരാഷ്ട്ര യോഗാദിനത്തിന്റെ പ്രാരംഭ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാനത്തു ഫോര്‍ട്ട് കൊച്ചിയിലെ പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ പൈതൃക കെട്ടിടം, മൂന്നാര്‍, കാസര്‍കോട്ടെ ബേക്കല്‍ ഫോര്‍ട്ട്, കൊല്ലത്തെ തങ്കശ്ശേരി ഫോര്‍ട്ട്, കോഴിക്കോട് മാനാഞ്ചിറ മൈതാനം എന്നിവിടങ്ങളിലായിരുന്നു പരിപാടികള്‍. 2000 ലധികം പോസ്റ്റ് ഓഫീസുകള്‍ യോഗാഭ്യാസ പരിപാടികളില്‍ പപങ്കെടുത്തു . 2022 ജൂണ്‍ 21 നാണ് അന്താരാഷ്ട്രായോഗാ ദിനമായി ആചരിക്കുന്നത്.