
KONNI VARTHA.COM : അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ ക്രൂരതകളും പീഢനങ്ങളും സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം ഉടൻ നടപ്പിലാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോന്നി മേഖലാ വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പരിഷത്ത് ജില്ലാ പ്രസിഡന്റ് അനിൽ പ്രമാടം പരിഷത്ത് പിന്നിട്ട 60 വർഷങ്ങൾ എന്ന വിഷയത്തിൽ ഉദ്ഘാടന പ്രഭാഷണം നടത്തി. വാർഷിക റിപ്പോർട്ടും കണക്കും എന്‍ എസ് മുരളിമോഹൻ അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ജി. സ്റ്റാലിൻ സംഘടനാരേഖയും , ജില്ലാ സെക്രട്ടറി സി.സത്യദാസ് ഭാവി പ്രവർത്തനരേഖയും അവതരിപ്പിച്ചു. എന്‍ എസ് രാജേന്ദ്രകുമാർ, രജീഷ്, ഡി .മോഹൻ, ബോസ് കൂടൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികള്‍
സലിൽ വയലാത്തല (പ്രസിഡന്റ്) മിസിരിയ നൗഷാദ് (വൈസ് പ്രസിഡന്റ് ) വി.ആർ. രാജലക്ഷ്മി ടീച്ചർ (സെക്രട്ടറി) എന്‍ എസ് മുരളിമോഹൻ (ജോ.സെക്രട്ടറി) ആയുഷ് അജയ്(ട്രഷറർ) തുടങ്ങി 19 അംഗ നിർവാഹക സമിതിയെ തെരഞ്ഞെടുത്തു.എം ജി എസ് കുറുപ്പിനെ ഓഡിറ്ററായും തെരഞ്ഞെടുത്തു.