Trending Now

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോന്നി മേഖലാതല ബാലോത്സവം നടത്തി

Spread the love

 

 

konnivartha.com : മെയ് 14, 15 തീയതികളിൽ കോന്നി സർക്കാർ എൽ.പി സ്ക്കൂളിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത് പത്തനംതിട്ട ജില്ലാ വാർഷിക സമ്മേളനത്തിന് മുന്നോടിയായി കൂടൽ ജി .വി.എച്ച്.എച്ച്. എസിൽ കോന്നി മേഖലാതല ബാലോത്സവം നടത്തി.

 

ഗ്രാമ പഞ്ചായത്ത് അംഗം മേഴ്സി ജോബി ഉദ്ഘാടനം ചെയ്തു. ഭാഷാ കേളി, വരമലയാളം, ഒറിഗാമി , പാട്ടരങ്ങ്, ലഘുപരീക്ഷണങ്ങൾ എന്നിവയിൽ പരിശീലനം നടത്തി. പരിശീലന പരിപാടികൾക്ക് ജി.സ്റ്റാലിൻ, വിനോദ് വാഴപ്പിള്ളിൽ, വർഗീസ്മാത്യു, എൻ.എസ്. രാജേന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകി.

 

പ്രഥമാദ്‌ധ്യാപിക ഹേമജ കാവുങ്കൽ, പി.റ്റി.എ പ്രസിഡന്റ് ആർ .ശാന്തൻ, ഗീതാദേവി,
പി.പി.സന്തോഷ്കുമാർ, ഫെബിൻ, നിഷ, കെ.എസ്.അജി, പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.

error: Content is protected !!