Trending Now

സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍ നിയമനം: പത്തനംതിട്ട ജില്ലയിലുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം

Spread the love

 

konnivartha.com : സൈക്കോസോഷ്യല്‍ കൗണ്‍സിലറായി സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം ഒന്ന്. പ്രായപരിധി 25നും 45നും ഇടയില്‍. 15,000 രൂപയാണ് ഹോണറേറിയം. സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുള്ള മൂന്ന് വര്‍ഷത്തെ പരിചയം എന്നിവ യോഗ്യതയായുള്ള പത്തനംതിട്ട ജില്ലയിലുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെയും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളിലും പ്രവര്‍ത്തിക്കണം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ ഇവയാണ്.

1. വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്.
2. പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്.
അപേക്ഷാ ഫോറത്തിനായി മെയ് 31ന് വൈകുന്നേരം അഞ്ചിന് മുമ്പായി കോളേജ് റോഡില്‍, ഡോക്ടേഴ്സ് ലെയ്നില്‍, കാപ്പില്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 -2329053.

error: Content is protected !!