കോന്നി ശബരി ബാലിക സദനത്തിൽപെൺകുട്ടിയെ തൂങ്ങി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണം

Spread the love

 

konnivartha.com : കോന്നി ശബരി ബാലിക സദനത്തിൽപെൺകുട്ടിയെ തൂങ്ങി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബാലസംഘം കോന്നി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.ചിറ്റാർ സ്വദേശി സൂര്യ (15) ആണ് കഴിഞ്ഞ ദിവസം ബാലിക സദനത്തിൽ തൂങ്ങി മരിച്ചത്.

നിർന്ധന കുടുംബാംഗമായ കുട്ടി 2011 മുതൽ ബാലിക സദനത്തിൽ താമസിച്ചു വരികയാണ് .സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബാലസംഘം കോന്നി ഏരിയ പ്രസിഡൻ്റ് ആദിത്യ അശോക്, സെക്രട്ടറി അദ്വൈത് മനു എന്നിവർ അവശ്യപ്പെട്ടു.

പെൺകുട്ടിയുടെ മരണത്തിൽ ദുരുഹത അന്വേഷിച്ച് കണ്ടെത്തണമെന്ന് എസ് എഫ് ഐ കോന്നി ഏരിയ പ്രസിഡൻ്റ് ഗോകുൽ കൃഷ്ണ, സെക്രട്ടറി കിരൺ കൃഷ്ണ എന്നിവർ ആവശ്യപ്പെട്ടു.

error: Content is protected !!