Trending Now

ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിലാക്കി

Spread the love

 

konnivartha.com : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അടൂർ പള്ളിക്കൽ ഇളംപള്ളിൽ മേക്കുന്നുമുകളിൽ മീനത്തേതിൽ വീട്ടിൽ സുനിലിന്റെ മകൻ സുമേഷി(25) നെ കാപ്പാ (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) വകുപ്പ് 3 പ്രകാരം അറസ്റ്റ് ചെയ്ത്
കരുതൽ തടങ്കലിലാക്കി, അടൂർ, കരുനാഗപ്പള്ളി, നൂറനാട് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ അറസ്റ്റ് ചെയ്ത അടൂർ പോലീസ് തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചു. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടർ ഉത്തരവായതിനെതുടർന്നാണ്
പോലീസ് നടപടി.

 

നരഹത്യാശ്രമം, വീടുകയറി അതിക്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇയാൾ. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം
അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ നേതൃത്ത്വത്തിൽ പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു.

 

ഇത്തരത്തിൽ ,വിവിധ കേസുകളിൽ ഉൾപ്പെട്ട് സാമൂഹിക ദ്രോഹപ്രവർത്തനങ്ങൾ ചെയ്യുകയും, സമൂഹത്തിൽ അസ്വസ്ഥതയും സമാധാനഭംഗവും സൃഷ്ടിക്കുകയും ചെയ്യുന്നവർക്കെതിരെ കാപ്പാ നിയമ പ്രകാരം ശക്തമായ നിയമനടപടികൾ തുടർന്നുവരികയാണെന്ന് ജില്ലാ പോലീസ്
മേധാവി സ്വപ്നിൽ മധുകർ മഹാജൻ IPS അറിയിച്ചു.

 

error: Content is protected !!