ആറന്മുള -അഷ്ടമിരോഹിണി സമൂഹവള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കരകളില്‍ വിഭവസമാഹരണം നടന്നു.ചൊവ്വ ഉച്ചപൂജക്ക് ശേഷം ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നടക്കുന്ന അഷ്ടമിരോഹിണി സമൂഹവള്ളസദ്യ ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും പ്രതീകമാണ്.
52 പള്ളിയോട കരകളില്‍ നിന്നും പള്ളിയോടത്തില്‍ പാടിത്തുഴഞ്ഞെത്തുന്ന പള്ളിയോടകരക്കാര്‍ പാര്‍ഥസാരഥിയെ സ്തുതിച്ച് വഞ്ചിപ്പാട്ട് പാടി ക്ഷേത്ര തിരുമുറ്റത്ത് നിലത്തിരുന്ന് അന്നമുണ്ണുമ്പോള്‍ ഭക്തരും അതില്‍ പങ്കാളികളായിക്കൊണ്ട് ആ മഹാപ്രസാദം സ്വീകരിക്കും.
കരകളില്‍ നിന്ന് വിഭവങ്ങള്‍
52 പള്ളിയോടകരകളില്‍ നിന്നും വിഭവങ്ങള്‍ ശേഖരിച്ചുകൊണ്ട് കരനാഥന്മാര് ശനി വൈകിട്ടോടെ പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തി. മൂന്ന് മേഖലകളില്‍ നിന്നായി അഷ്ടമി രോഹിണിവള്ളസദ്യയുടെ ഉപസമിതി കണ്‍വീന്‍ വി വിശ്വനാഥപിള്ളയുടെ നേതൃത്വത്തിലുള്ള സമിതിയാമ് വിഭവങ്ങള്‍ ശേഖരിച്ചത്. പടിഞ്ഞാറന്‍ മേഖലയില്‍ വി കെ ചന്ദ്രന്, വിനോദ് കുമാര്‍, സുരേഷ് ജി എന്നിവരുടെയും കിഴക്കന്‍ മേഖലയില്‍ സത്യന് നായര്‍, വിനോദ്കുമാര്‍, സുരേഷ് കുമാര്‍ എന്നിവരുടെയും മദ്ധ്യമേഖലയില്‍ ശരത് കുമാര്‍, വിജയന് നായര്‍ ബാലന് മേലേതില്‍ എന്നിവരുടെയും നേതൃത്വത്തിലാണ് വിഭവ സമാഹരണം നടന്നത്.
ഭക്തര്‍ അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായി എല്ലാ വര്‍ഷവും അവരവരുടെ കാര്‍ഷിക വിഭവങ്ങള്‍ കരുതി വയ്ക്കുകയും സമര്‍പ്പിക്കുകയും ചെയ്യുന്ന രീതി ഇത്തവണയും മുടക്കിയില്ല. ചിലര്‍ അരിയും മറ്റ് സാധാനങ്ങളും വഴിപാടായി നല്കി. പാര്‍ഥസാരഥിക്ക് ഓരോരുത്തരുടെയും സമര്‍പ്പണമാണ് വിഭവസമാഹരണത്തിലൂടെ ലക്ഷ്യമിടുന്നത്.
അടുപ്പിലേക്ക് അഗ്നി പകരും
അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് ഇന്ന് (ഞായര്‍) രാവിലെ 10.45 നും 11.10 നും മദ്ധ്യേ അടുപ്പിലേക്ക് അഗ്നിപകര്‍ന്നു . പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്തിലാണ് ഇത്തവണയും സമൂഹവള്ളസദ്യ ഒരുക്കുന്നത്.
Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം