ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിസ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍

Spread the love

 

konnivartha.com : ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിസ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍.മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍ നായരെയാണ് പേരൂര്‍ക്കട പോലീസ് തിങ്കളാഴ്ച പുലര്‍ച്ചെ 12.30-ന് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് തൊണ്ടിസ്വര്‍ണം മോഷ്ടിച്ചതെന്നാണ് പ്രതി പോലീസിനു നല്‍കിയ മൊഴി.ചില സ്വകാര്യ സ്ഥാപനങ്ങളില്‍ ഇയാള്‍ വലിയ അളവില്‍ സ്വര്‍ണം പണയം വെച്ചെന്നും ചിലയിടത്തു സ്വര്‍ണം നേരിട്ടു വിറ്റെന്നും കണ്ടെത്തി.ആര്‍.ഡി.ഒ കോടതിയില്‍നിന്ന് ആകെ 105 പവന്‍ സ്വര്‍ണവും 140 ഗ്രാം വെള്ളിയും 48,000 രൂപയുമാണ് കാണാതായത്.തൊണ്ടിമുതലുകളുടെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ടായി ഒരു വര്‍ഷത്തോളം ശ്രീകണ്ഠന്‍ നായര്‍ ജോലിചെയ്തിരുന്നു. ഇക്കാലയളവിലായിരുന്നു മോഷണം നടന്നത്

error: Content is protected !!