Trending Now

വേറിട്ട വേഷത്തിൽ ഇന്ദ്രൻസ്‌; ‘ലൂയിസ്’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി

Spread the love

 

konnivartha.com : ഒലിവർ ട്വിസ്റ്റിനും കുട്ടിച്ചായനും ശേഷം മറ്റൊരു ഭാവപ്പകർച്ചയുമായി എത്തുകയാണ് മലയാളികളുടെ ഇഷ്ടതാരം ഇന്ദ്രൻസ്. നവാഗതനായ ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ലൂയിസി’ന്റെ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക്‌ പുറത്തിറങ്ങി.

 

കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്‌ മനു ഗോപാൽ ആണ് തിരക്കഥയൊരുക്കുന്നത്‌. ലൂയിസ് എന്ന ഫാമിലി ത്രില്ലറിലെ ടൈറ്റിൽ കഥാപാത്രം ഇന്ദ്രൻസ്‌ ഇന്നോളം ചെയ്ത വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. പ്രവാസി മലയാളിയും ഖത്തറിൽ ബിസിനസ്സ് കാരനുമായ റ്റിറ്റി എബ്രഹാം കൊട്ടുപ്പള്ളിൽ സിനിമ നിർമ്മാണ മേഖലയിലേക്ക് കാൽ വയ്പ്പ് നടത്തുന്ന സിനിമ കൂടിയാണ് ലൂയിസ് .

റ്റിറ്റി എബ്രഹാം കൊട്ടുപ്പള്ളിൽ

ഷാബു ഉസ്മാൻ

ഓൺലൈൻ പഠനകാലത്തെ ചില സംഭവങ്ങളുമായി ബന്ധപ്പെട്ട കാലികപ്രസക്തിയുള്ള വിഷയമാണ് ലൂയിസ് അവതരിപ്പിക്കുന്നത്. ഇന്ദ്രൻസിനെ കൂടാതെ സായ്‌കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസിസ്, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്‌, ശശാങ്കൻ ,രാജേഷ് പറവൂർ, ബിട്ടു തോമസ്, സിയാദ് അബ്ദുള്ള, ലെന, ദിവ്യാ പിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ്സ തുടങ്ങിയ മലയാളസിനിമയിൽ സുപരിചിതനായ ഒരു നീണ്ട താര നിരകൾ ഈ ചിത്രത്തിൽ ഭാഗമാകുന്നു.

ഛായാഗ്രഹണം: ആനന്ദ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ: ഷിബു ഗംഗാധരൻ, സംഗീതം: ജാസി ഗിഫ്റ്റ്, രാജീവ് ശിവ, ഗാനരചന: മനു മഞ്ജിത്‌, ഷാബു ഉസ്മാൻ കോന്നി ആലാപനം: നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ: നൗഫൽ അബ്ദുള്ള, പശ്ചാത്തല സംഗീതം: റോണി റാഫേൽ, ആർട്ട്: സജി മുണ്ടയാട്, മേക്കപ്പ്: പട്ടണം ഷാ, വസ്ത്രാലങ്കാരം: രവി കുമാരപുരം, ത്രിൽസ്: ജാക്കി ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ: ഹസ്മീർ നേമം, കോറിയോഗ്രാഫി: ജയ്, സ്റ്റിൽ: സജി തിരുവല്ല, പി.ആർ.ഒ: അയ്മനം സാജൻ, ഡിസൈൻസ്‌: എസ്.കെ.ഡി ഡിസൈൻ ഫാക്ടറി.

error: Content is protected !!