Trending Now

സ്‌പോർട്‌സ് അക്കാദമികളിൽ വാർഡൻമാർ

Spread the love

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിലെ വിവിധ ജില്ലാ സ്‌പോർട്‌സ് അക്കാദമികളിൽ ദിവസവേതനാടിസ്ഥാനത്തിൽ പുരുഷ/ വനിതാ വാർഡൻമാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസിന് മുകളിൽ ആയിരിക്കണം. 30 മുതൽ 40 വയസ് വരെ പ്രായമുള്ള പുരുഷ വനിതാ കായിക താരങ്ങൾക്ക് മുൻഗണന ലഭിക്കും. 40 മുതൽ 52 വയസ് വരെ പ്രായമുള്ള വിമുക്ത ഭടൻമാർക്ക് ബിരുദം നിർബന്ധമല്ല.

താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസം, മുൻപരിചയം, കായിക മികവ് എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളുമായി ജൂലൈ 27നു രാവിലെ 11നു തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.keralasportscouncil.org, 0471-2330167, 0471-2331546.

error: Content is protected !!