കോന്നി :സി പി ഐ കോന്നി ലോക്കല്‍ കമ്മറ്റി സെക്രട്ടറി ആര്‍ ഗോവിന്ദ് അടക്കമുള്ള നേതാക്കളും 80 അണികളും സി പി എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു . ആർ.ഗോവിന്ദ് (സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം, എ ഐ ടി യു സി ജില്ലാ എക്സി: അംഗം, സി പി ഐ ലോക്കൽ സെക്രട്ടറി), ബിനോജ് ചെങ്ങറ (ചെങ്ങറ സർവ്വീസ് സഹകരണ ബാങ്ക് വൈസ്. പ്രസിഡന്റ്, സി പി ഐ കോന്നി ലോക്കൽ കമ്മറ്റി അംഗം, ചെങ്ങറ ബ്രാഞ്ച് സെക്രട്ടറി), ബിനു പി ജോർജ്ജ് (എ ഐ ടി യു സി പഞ്ചായത്ത് സെക്രട്ടറി, സി പി ഐ കോന്നി എൽ സി അംഗം), പി വി കുട്ടൻ (ലോക്കൽ കമ്മറ്റി അംഗം), സുജിത് സി.കെ (എ ഐ വൈ എഫ് പഞ്ചായത്ത് സെക്രട്ടറി) പുഷ്പകുമാരി (ആർ.സി.ബി ബോർഡ് മെമ്പർ), എം.കെ.മധുസൂദനൻ (ആർ.സി.ബി ബോർഡ് മെമ്പർ), ഏബ്രഹാം കെ.എസ് (ചെങ്ങറ സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ), ലീലാമ്മ മാത്യൂ (ചെങ്ങറ സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ) 5 ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങി 80 പേർ സി പി എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
സി പി ഐ ജില്ലാകമ്മിറ്റി സെക്രട്ടറിയും ഒരു വിഭാഗം നേതാക്കളും ചേര്‍ന്ന് കൊണ്ട് കോന്നി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയോട് കാണിക്കുന്ന നിലപാടുകളില്‍ പ്രതിക്ഷേധിച്ച് ഇത്രയും അധികം പ്രവര്‍ത്തകര്‍ സി പി ഐ വിട്ടു .
ലോക്കല്‍കമ്മിറ്റി സെക്രട്ടറി ആര്‍ .ഗോവിന്ദ് കഴിഞ്ഞ ആഴ്ച എല്ലാ സ്ഥാനവും രാജി വെച്ചിരുന്നു .വര്‍ഷങ്ങളായി നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന നിരുത്തല്‍പരമായ നിലപാടുകള്‍ മൂലം പാര്‍ട്ടി പ്രവര്‍ത്തനം നടത്തുവാന്‍ ഉള്ള സാഹചര്യം കോന്നിയില്‍ ഇല്ലായിരുന്നു എന്ന് പാര്‍ട്ടി സ്ഥാനം രാജി വച്ച ഗോവിന്ദ് പറഞ്ഞു .
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ലോക്കല്‍കമ്മിറ്റി അംഗങ്ങളായ വി വി കുട്ടന്‍ ,ബിനോജ്,ചെങ്ങറ ബിനു പി ജോര്‍ജ് എന്നിവരെ പുറത്താക്കിയതായി ആക്റ്റിംഗ് സെക്രട്ടറി എ .ദീപ കുമാര്‍ അറിയിച്ചു .
Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം