പത്തനംതിട്ട : ആവശ്യമെങ്കില്‍ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കും

Spread the love

 

konnivartha.com : അടിയന്തിര സാഹചര്യമുണ്ടായാല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിക്കുന്നതിന് എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ആവശ്യമെങ്കില്‍ ഒഴിപ്പിക്കുന്നതിന് പോലീസിന്റെ സഹായം തേടും.

കുരങ്ങ് പനിയുടെ പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന് മടങ്ങി എത്തുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇക്കാര്യത്തില്‍ ആവശ്യമായ കരുതല്‍ നടപടി സ്വീകരിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്(ആരോഗ്യം) നിര്‍ദേശം നല്‍കി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി, അഡീഷണല്‍ എസ്പി ബിജി ജോര്‍ജ് വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!