Trending Now

കുമ്പനാട് നാഷണല്‍ ക്ലബില്‍ പണംവെച്ച് ചീട്ടുകളിച്ച കേസില്‍ അറസ്റ്റിലായ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Spread the love

 

konnivartha.com/ പത്തനംതിട്ട: കുമ്പനാട് നാഷണല്‍ ക്ലബില്‍ പണംവെച്ച് ചീട്ടുകളിച്ച കേസില്‍ അറസ്റ്റിലായ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട എ.ആര്‍. ക്യാമ്പിലെ എസ്.ഐ. എസ്.കെ. അനില്‍, പാലക്കാട് എ.ആര്‍. ക്യാമ്പിലെ സി.പി.ഒ. അനൂപ് കൃഷ്ണന്‍ എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

 

കഴിഞ്ഞ ശനിയാഴ്ചയാണ് കുമ്പനാട് നാഷണല്‍ ക്ലബില്‍ പത്തനംതിട്ട എസ്.പി.യുടെ നേതൃത്വത്തില്‍ പോലീസ് സംഘം റെയ്ഡ് നടത്തിയത്. സി.പി.ഒ. അനൂപ് കൃഷ്ണന്‍ അടക്കം 12 പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.

 

പത്തുലക്ഷത്തോളം രൂപയും ക്ലബില്‍നിന്ന് പിടിച്ചെടുത്തു.പോലീസ് സംഘം റെയ്ഡിന് വരുന്നത് കണ്ട് എസ്.ഐ.യായ അനില്‍ മതില്‍ചാടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞദിവസമാണ് ഇയാളെ പിടികൂടിയത്.

error: Content is protected !!