Trending Now

കൊല്ലമുളയിൽ ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു; ഗവിയിലേയ്ക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി

Spread the love

 

പത്തനംതിട്ട കൊല്ലമുളയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവ് മരിച്ചു. കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയത് ഒഴുക്കിൽ പെട്ടതിന്റെ 200 മീറ്റർ താഴെ നിന്നാണ്. മൃതദേഹം എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതിശക്തമായ മഴയെ തുടർന്ന് ഗവി കക്കി ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പത്തനംതിട്ട കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ്‌ വഴി ഗവിയിലേയ്ക്കുള്ള സന്ദർശകരുടെ പ്രവേശനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി കുമരന്‍ ആണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട കിഷോർ എന്ന ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാലേകാലോടെയായിരുന്നു സംഭവം

കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നത്. നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ 2.5 സെന്റിമീറ്ററും ഉയര്‍ത്തിയിട്ടുണ്ട്.മഴ കൂടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കൊല്ലം അച്ചന്‍കോവിലില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ അപകടമുണ്ടായ പശ്ചാത്തലത്തിലാണ് വനം വകുപ്പിന്റെ നടപടി. കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് വഴി ഗവിയിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല. കനത്ത മഴയെ തുടര്‍ന്ന് തെങ്കാശി കുറ്റാലം വെള്ളച്ചാട്ടം താത്ക്കാലികമായി അടച്ചു.

 

 

പത്ത് ച.കി.മി.യിൽ താഴെ വിസ്തൃതിയുള്ള കുംഭാവുരുട്ടി നീർത്തടത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കീഴ്ക്കാം തൂക്കായ ചരിവുകളോട് കൂടിയതാണ്. ഇക്കാരണത്താൽ മഴക്കാലത്ത് കുറഞ്ഞ നേരം കൊണ്ട് തന്നെ ശക്തമായ ജല പ്രഭാവം സൃഷ്ടിക്കാൻ കുംഭാവുരുട്ടി വെള്ളചാട്ടത്തിന് സാധിക്കും.
അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപാച്ചിലിൽ കുംഭാവുരുട്ടിയിൽ ഇന്നലെ ഒരാൾ മരണപ്പെട്ടിട്ടുണ്ട്. പശ്ചിമഘട്ട മലനിരകളിലും താഴ്‌വരയിലുമുള്ള വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്രകളിൽ നാം ജാഗ്രത പുലർത്തേണ്ടത് ആവശ്യമാണ്.പ്രശസ്തമായ കുംഭാവുരുട്ടി വെള്ളച്ചാട്ടം അച്ചൻകോവിൽ വന ഡിവിഷനിലെ കുംഭാവുരുട്ടി തോട്ടിലാണ് സ്ഥിതി ചെയ്യുന്നത്. തൂവൽമല, പെരിയകുളത്തു കാര് എന്നിവിടങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന നീർച്ചാലുകൾ കുംഭാവുരുട്ടി തോടിനു ജലം പ്രദാനം ചെയ്യുന്നു.
error: Content is protected !!