Trending Now

ജാഫർ മാലിക് പി.ആർ.ഡി. ഡയറക്ടറായി ചുമതലയേറ്റു

Spread the love

 

ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായി ജാഫർ മാലിക് ചുമതലയേറ്റു. പി.ആർ.ഡി. ഡയറക്ടറായിരുന്ന എസ്. ഹരികിഷോർ സ്ഥലംമാറിയ ഒഴിവിലാണു നിയമനം.
2013 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ജാഫർ മാലിക് മലപ്പുറം, എറണാകുളം ജില്ലകളിൽ കളക്ടർ, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ, കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എം.ഡി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രാജസ്ഥാൻ സ്വദേശിയാണ്.

 

 

പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർമാർക്കു സ്ഥലം മാറ്റം
നോർക്കയുടെ പബ്ലിക് റിലേഷൻസ് ഓഫീസറും ഐ&പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടറുമായ എം.നാഫിഹിനെ പി.ആർ.ഡി കൊല്ലം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറായും കൊല്ലം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എച്ച്. കൃഷ്ണകുമാറിനെ നോർക്ക പബ്ലിക് റിലേഷൻസ് ഓഫീസറായും സ്ഥലംമാറ്റി നിയമിച്ചു.

error: Content is protected !!