കോന്നി ചന്ദനപ്പള്ളി റോഡില്‍ കാവുങ്കൽ ബിൾഡേഴ്‌സിന്‍റെ അശാസ്ത്രീയമായ പണികൾ വീണ്ടും തുടർക്കഥയാകുന്നു

Spread the love

konnivartha.com : കോന്നി ചന്ദനപ്പള്ളി റോഡില്‍ കാവുങ്കൽ ബിൾഡേഴ്‌സിന്‍റെ  അശാസ്ത്രീയമായ പണികൾ വീണ്ടും തുടർക്കഥയാകുന്നു. ഇളകൊള്ളൂർ മാവിന്‍റെ സമീപത്താണ് ടാറിങ്ങിന് വെളിയിൽ മണ്ണ് ഇടുന്ന പണികൾ ഇന്ന് ആരംഭിച്ചത്. മണ്ണിനോടൊപ്പം ഉള്ള ഇലക്ട്രിക് പോസ്റ്റും, അതിലുള്ള കമ്പിയും റോഡിലേക്ക് തള്ളി അപകടകരമായ തരത്തിൽ ഇട്ടതായി പരാതി.

ബൈക്ക് യാത്രികർ ഉൾപ്പെടെ വന്നാൽ ഇതിൽ തട്ടി ശരീരത്തിൽ കയറുന്ന അവസ്‌ഥയിലാണ്‌ ഇത് ഇവിടെ ഇട്ടത്. പ്രദേശവാസികൾ കവുങ്കൽ ബിൾഡേഴ്‌സ് പണിക്കാരോട് പരാതി പറഞ്ഞു.രണ്ടു ദിവസം മുന്പാണ് ഇതേ കരാറുകാരുടെയുടേം പി ഡബ്ല്യൂ ഉദ്യോഗസ്ഥരുടെയും അനാസ്ഥയിൽ ബൈക്ക് യാത്രികന്‍റെ  തലയിൽ കമ്പി കയറിയത്.ഈ റോഡില്‍ വ്യാപക അഴിമതി എന്ന് ജനം പരാതിപ്പെട്ടിരുന്നു.

വള്ളിക്കോട് നടന്ന പണികളുടെ അനാസ്ഥ സംബന്ധിച്ച് കോന്നി എം എല്‍ എ ജനീഷ് കുമാര്‍ പൊതു മരാമത്ത് വകുപ്പ് മന്ത്രിയോട് പരാതിഉന്നയിച്ചു .ഇതിനെ തുടര്‍ന്ന് പൊതു മരാമത്ത് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തി .ചോദിക്കാന്‍ ആളില്ല എന്ന അഹംഭാവം നിര്‍ത്തുക . റോഡ്‌ പണിയിലെ അഴിമതി പൂര്‍ണ്ണമായും അന്വേഷിക്കണം. അഴിമതി കണ്ടെത്തിയാല്‍ ഈ കരാര്‍ കമ്പനിയെ പൂര്‍ണ്ണമായും ഒഴിവാക്കണം .സമഗ്ര അന്വേഷണം വേണം .

error: Content is protected !!