Trending Now

കല്ലേലി കാവില്‍ കൗള ഗണപതിയ്ക്ക് ഊട്ടും പൂജയും അര്‍പ്പിച്ചു

Spread the love

 

konnivartha.com  : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ സംസ്കൃതിയെ നിലനിര്‍ത്തി കൗള ആചാര അനുഷ്ടാനത്തോടെ പൂജയുള്ള ഏക കാനന വിശ്വാസ കേന്ദ്രമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കൗള ഗണപതിയ്ക്ക് പ്രത്യേക ഊട്ടും പൂജയും സമര്‍പ്പിച്ചു .

ആദിമ യുഗത്തില്‍ മലകളില്‍ വെച്ചാരാധന നടത്തിയ കരി ഗണപതി എന്ന കൗള ഗണപതിയ്ക്ക് വെറ്റിലയും പുകയിലയും ചുണ്ണാമ്പും കൊട്ടന്‍ അടയ്ക്കായും ചേര്‍ന്നുള്ള താംബൂലം സമര്‍പ്പിച്ച്‌ ഇഷ്ട വിഭവമായ കരിമ്പ്, ഫല വര്‍ഗ്ഗങ്ങള്‍ , മധുര പലഹാരങ്ങള്‍ ,കരിക്ക് , കലശം , എന്നിവ നേദിച്ചു .

വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന പ്രത്യേക കൗള ഗണപതി വിനായക ചതുര്‍ഥി ഗോത്ര ജനതയുടെ വിശ്വാസത്തില്‍ നില നിര്‍ത്തി കല്ലേലി കാവില്‍ വര്‍ഷങ്ങളായി ആചരിച്ചു വരുന്നു . കാവ് ഊരാളി വിനീത് പൂജകള്‍ അര്‍പ്പിച്ചു .

error: Content is protected !!