Trending Now

എലിസബത്ത് രാജ്ഞിയുടെ വിയോഗം: (11 സെപ്റ്റംബർ) ദുഃഖാചരണം

Spread the love

എലിസബത്ത് രാജ്ഞിയുടെ വിയോഗം: (11 സെപ്റ്റംബർ) ദുഃഖാചരണം
ഓണാഘോഷ പരിപാടികൾ തുടരും

konnivartha.com : അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി (11 സെപ്റ്റംബർ) രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയർത്തുന്ന സ്ഥലങ്ങളിൽ പകുതി താഴ്ത്തിക്കെട്ടും. ദേശീയ പതാക പതിവായി പാറിപ്പറക്കുന്നയിടങ്ങളിൽ പകുതി താഴ്ത്തിക്കെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് പൊതുഭരണ വകുപ്പ് ജില്ലാ കളക്ടർമാർക്കു നിർദേശം നൽകി.

ദുഖാചരണം നടത്തുന്നതിനും ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെങ്കിലും മുൻപ് ആരംഭിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ ഓണാഘോഷ പരിപാടികൾ തുടരും. സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും 11 ന് ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കും.

12 ന് ഉച്ച കഴിഞ്ഞ് അവധി

ഓണാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചു നടത്തുന്ന ഘോഷയാത്രയുടെ ക്രമീകരണങ്ങളുടെ ഭാഗമായി 12 ന് വൈകിട്ട് 3 മണി മുതൽ തിരുവനന്തപുരം നഗരപരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി അനുവദിച്ച് ഉത്തരവായി.

 

error: Content is protected !!