സി പി എം -സി പി ഐ ചേരിപ്പോര് കോന്നിയില്‍ മുറുകി അങ്ങോട്ടും ഇങ്ങോട്ടും നേതാകള്‍ പാര്‍ട്ടി മാറിയതിനു പിന്നാലെ ബി ജെ പി യിലും പൊട്ടി തെറി .ബി ജെ പി യുടെ മണ്ഡലം നേതാക്കള്‍ തമ്മില്‍ ഉള്ള പടല പിണക്കം മൂലം ഓഫീസ് ഇന്ന് അടച്ചു പൂട്ടി താക്കോല്‍ കെട്ടിട ഉടമയെ ഏല്പിച്ചു എന്ന് അറിയുന്നു .ചില പ്രവര്‍ത്തകരും നേതാക്കന്മാരും രാജിക്കും ഒരുങ്ങുന്നതായി വിവരം ഉണ്ട്.എന്നാല്‍ ഓഫീസ് അടച്ചു പൂട്ടി എന്നുള്ള തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശെരിഅല്ലെന്നു ബി ജെ പി നേതാവ് അനില്‍ ചെങ്ങറ പറഞ്ഞു .കോന്നിയില്‍ വിഷയം ഒന്നും ഇല്ല.ഏറെ നാളായി ബി ജെ പി യെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് കുപ്രചരണം എന്നും അനില്‍ പറയുന്നു .
മണ്ഡലത്തില്‍ നടന്ന പിരിവു സംബന്ധിച്ചുള്ള അഴിമതികള്‍ ജില്ലാ കമ്മറ്റി അന്വേഷിച്ചില്ല .ബി ജെ പി യിലെ ചില നേതാക്കള്‍ പണം പിരിച്ചിട്ടും കണക്കുകള്‍ കമ്മറ്റിയില്‍ അവതരിപിച്ചില്ല എന്ന ആക്ഷേപം ആണ് ഉള്ളത് .ലക്ഷ കണക്കിന് രൂപയുടെ അഴിമതിയാണ് ബി ജെ പി യുടെ കോന്നിയിലെ നേതാക്കള്‍ നടത്തിയത് എന്നാണ് ആരോപണം .ആരോപണം ശെരി വെക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു .
കോന്നി ഫയര്‍ ഫോര്‍സ് ഓഫീസിനു മുന്നില്‍ ഉള്ള ബി ജെ പി കോന്നി ഓഫീസ് ഇന്നാണ് അടച്ചു പൂട്ടി തയ്യില്‍ കെട്ടിട ഉടമക്ക് താക്കോല്‍ തിരികെ നല്‍കി .ഒരു മാസക്കാലം ആയി കോന്നിയില്‍ പുകയുന്ന അഴിമതി കഥകള്‍ ജില്ലാ കമ്മറ്റി യുടെ അലം ഭാവം മൂലം ചര്‍ച്ച ചെയ്തില്ല .പാറ മടകളില്‍ നിന്ന് ലക്ഷങ്ങള്‍ പിരിവു വാങ്ങിയിട്ടും കണക്കുകള്‍ ഇല്ല എന്നാണ് സജീവ പ്രവര്‍ത്തകരുടെ പരാതി .വ്യാജ രസീതുകള്‍ ഉപയോഗിച്ച് ചില നേതാക്കള്‍ പണം പിരിച്ചു കൊണ്ട് തമിഴ് നാട്ടില്‍ ഉല്ലാസ യാത്രയും നടത്തി എന്നുള്ള വിഷയവും ചിലര്‍ പറയുന്നു.ഈ വിഷയങ്ങള്‍ എല്ലാം മുന്‍നിര്‍ത്തി വരും ദിവസങ്ങളില്‍ ബി ജെ പിയില്‍ കൂടുതല്‍ ആളുകള്‍ രാജി വെക്കും എന്ന് അറിയുന്നു .
Trending Now
- അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം