Trending Now

മുപ്പത് ലക്ഷത്തിന്‍റെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

Spread the love

 

konnivartha.com : തിരുവല്ലയിലെ പൊടിയാടിയിൽ നിന്നും മിനിലോറിയിൽ കടത്തുകയായിരുന്ന മുപ്പത് ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.
മിനിലോറിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ മംഗലാപുരം സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി അടങ്ങുന്ന ഡാൻസാഫ് സംഘവും പുളിക്കീഴ് പോലീസും ചേർന്നാണ് ഇന്ന് പുലർച്ചെ നാലു മണിയോടെ വൻ തോതിലുള്ള പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

ലോറി ഓടിച്ചിരുന്ന മംഗലാപുരം ബെഗ്രേ കസബയിൽ എം ജെ എം സ്ട്രീറ്റിൽ റഫീഖ് മുഹമ്മദ് ത്വാഹ, സഹായി സംഗബേട്ട് കൽക്കുരി വീട്ടിൽ സിറാജുദീൻ എന്നിവരാണ് പിടിയിലായത്. 65 ചാക്കുകളിലായി നിറച്ച നിലയിലായിരുന്ന നാൽപ്പത്തി ഒമ്പതിനായിരത്തോളം പായ്ക്കറ്റ് ഹാൻസാണ് പിടികൂടിയത്.

കെട്ടിട നിർമാണ സാമിഗ്രികൾ എന്ന വ്യാജേനെ പലകകൾക്ക് അടിയിൽ കറുത്ത ടാർപാളിൽ ഉപയോഗിച്ച് മൂടിയ നിലയിലാണ് ചാക്കു കെട്ടുകൾ വാഹനത്തിൽ ഒളിപ്പിച്ചിരുന്നത്. കർണാടകയിൽ നിന്നും കടത്തിക്കൊണ്ടു വന്ന പുകയില ഉൽപ്പന്നങ്ങൾ പത്തനംതിട്ടയിലെ ഇലവുംതിട്ടയിലേക്ക് കൊണ്ടുവന്നതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി കെ എ വിദ്യാധരൻ, ഡാൻസാഫ് എസ്ഐ അജി വിൽസൺ, എ എസ്ഐ അജി കുമാർ , സി പി ഒ മാരായ മിഥുൻ ജോസ് , ആർ ബിനു, സുജിത് കുമാർ , വി എസ് അഖിൽ , ശ്രീരാജ്, പുളിക്കീഴ് എസ് ഐ മാരായ കവി രാജൻ, സാജൻ പീറ്റർ , സാജു , എ എസ് ഐ മാരായ സി കെ അനിൽ, എസ് എസ് അനിൽ, സി പി ഒ പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

error: Content is protected !!