
Konnivartha. Com :ഹർത്താൽ അനുകൂലികൾ കോന്നി കുളത്തുങ്കലിൽ കെ.എസ്സ്.ആർ.ടി.സി ബസ്സിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ കോന്നി സബ് രജിസ്ട്രാർ ആഫീസിലെ സീനിയർ ക്ലർക്ക് ബോബി മൈക്കിളിന്റെ കണ്ണിന് പരിക്കേറ്റു. കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.പരിക്ക് ഗുരുതരമായതിനാൽ കൂടുതൽ ചികിത്സയ്ക്ക് വേണ്ടി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. ഡ്രൈവർ കടയ്ക്കൽ നിവാസി ഷാജിയ്ക്കും പരിക്ക് പറ്റി.