
konnivartha.com : ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങളിൽ ഇന്ന് 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായി 170 പേര്‍ അറസ്റ്റിലായി. 368 പേരെ കരുതല്‍ തടങ്കലിലാക്കി.കോന്നിയില്‍ കെ എസ് ആര്‍ ടി സി ബസ്സിന് കല്ലെറിഞ്ഞവര്‍ എന്ന് സംശയിക്കുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോന്നി വകയാർ നിവാസി ആഷിക്, വകയാർ മ്ലാന്തടം നിവാസി നൗഫൽ എന്നിവരെ ആണ് കോന്നി പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇരുവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആണെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു.
കോന്നി കുളത്തിങ്കല്‍ ഭാഗത്ത് വെച്ച് കെ എസ് ആര്‍ ടി സിയ്ക്ക് കല്ലെറിഞ്ഞ ആള്‍ സഞ്ചരിച്ച ബൈക്ക് ഇതാണ് എന്ന് സംശയിക്കുന്നു .
വീഡിയോ
വിശദവിവരങ്ങള്‍ ചുവടെ
(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 12, 11, 3
തിരുവനന്തപുരം റൂറല്‍ – 10, 2, 15
കൊല്ലം സിറ്റി – 9, 0, 6
കൊല്ലം റൂറല്‍ – 10, 8, 2
പത്തനംതിട്ട – 11, 2, 3
ആലപ്പുഴ – 4, 0, 9
കോട്ടയം – 11, 87, 8
ഇടുക്കി – 3, 0, 3
എറണാകുളം സിറ്റി – 6, 4, 16
എറണാകുളം റൂറല്‍ – 10, 3, 3
തൃശൂര്‍ സിറ്റി – 6, 0, 2
തൃശൂര്‍ റൂറല്‍ – 2, 0, 5
പാലക്കാട് – 2, 0, 34
മലപ്പുറം – 9, 19, 118
കോഴിക്കോട് സിറ്റി – 7, 0, 20
കോഴിക്കോട് റൂറല്‍ – 5, 4, 23
വയനാട് – 4, 22, 19
കണ്ണൂര്‍ സിറ്റി – 28, 1, 49
കണ്ണൂര്‍ റൂറല്‍ – 2, 1, 2
കാസര്‍ഗോഡ് – 6, 6, 28