വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാന്‍ കാമ്പയിന്‍ സെപ്റ്റംബര്‍ 25ന്

Spread the love

 

KONNIVARTHA.COM : തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ എല്ലാ ബൂത്ത് പരിധികളിലും ലിങ്ക്@100 കാമ്പയിന്‍ നടത്തും. കുറഞ്ഞത് 100 ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇതിനുള്ള സജ്ജീകരണങ്ങള്‍ എല്ലാ ബൂത്ത് പരിധികളിലും ബിഎല്‍ഒമാരുടെ നേതൃത്വതില്‍ ക്രമീകരിച്ചു.

വോട്ടര്‍മാര്‍ക്ക് ബിഎല്‍ഒമാരെ ബന്ധപ്പെട്ടോ, വോട്ടര്‍ ഹെല്‍പ്ലൈന്‍ എന്ന അപ്ലിക്കേഷന്‍ വഴിയോ ആധാറും വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാം. വോട്ടര്‍മാര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.