Trending Now

അച്ചൻകോവിൽ സർക്കാർ തടി ഡിപ്പോയിൽ നിന്നും തേക്ക് തടി വില്പന

Spread the love

 

ഗാർഹികാവശ്യങ്ങൾക്കായുള്ള തേക്കുതടിയുടെ ചില്ലറ വില്പന തിരുവനന്തപുരം തടി വില്പന ഡിവിഷന്റെ കീഴിലുള്ള അച്ചൻകോവിൽ ഗവ. തടി ഡിപ്പോ (മുള്ളുമല അനക്സ്)ൽ ഒക്ടോബർ 10ന് ആരംഭിക്കും. മുൻകൂട്ടി വില നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള തടികൾ നേരിൽകണ്ട് ഗുണനിലവാരം വിലയിരുത്തി വ്യക്തികൾക്ക് വാങ്ങാം.

വീട് നിർമ്മിക്കുന്നതിനുവേണ്ട അംഗീകരിച്ച പ്ലാൻ, അനുമതി, സ്കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ കാർഡും പാൻകാർഡുമായി എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ തടി ഡിപ്പോയിലെത്തി 5 ക്യൂ.മീറ്റർ വരെ തേക്കുതടി നേരിട്ട് വാങ്ങാം. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക്: 0475 2342531, 9447020206.

error: Content is protected !!