Trending Now

ഒളിവിലുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എന്‍.ഐ.എ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Spread the love

konnivartha.com : ഒളിവിലുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എന്‍.ഐ.എ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മൂന്നാംപ്രതി അബ്ദുള്‍ സത്താര്‍, 12-ാം പ്രതി സി.റൗഫ് എന്നിവര്‍ക്കെതിരേയാണ് ലുക്ക് ഔട്ട് നോട്ടീസ്.എന്‍.ഐ.എ കേരളത്തില്‍ നടത്തിയ റെയ്ഡിനിടെ ഒളിവില്‍ പോയവരാണിവര്‍. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ്.പ്രതികള്‍ രാജ്യം വിടാനുള്ള സാധ്യത കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഇത്തരമൊരു നീക്കത്തിലേക്ക് എന്‍.ഐ.എ കടന്നത്

റെയ്ഡില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് ഇവരാണെന്ന് എന്‍.ഐ.എ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പി.എഫ്.ഐ യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കൊല്ലം സ്വദേശിയായ അബ്ദുള്‍ സത്താര്‍. പട്ടം സ്വദേശിയായ സി.റൗഫ് സംസ്ഥാന സെക്രട്ടറിയാണ്. ഒളിവിലിരുന്ന് സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനാണ് ഇവര്‍ ഒളിവില്‍ പോയതെന്നാണ് എന്‍.ഐ.എ വ്യക്തമാക്കുന്നത്.അതുകൊണ്ടു തന്നെ ഇവരെ പിടികൂടേണ്ടത് അത്യാവശ്യമാണ്. ഇവര്‍ക്കായി തിരിച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ടും ഇവര്‍ക്കെതിരേ കേസുകള്‍ വരാന്‍ സാധ്യതയുണ്ട്. കേരള പോലീസും ഇത് സംബന്ധിച്ച് പരിശോധന നടത്തി വരികയാണ്.

NIA has issued a look-out notice against the absconding Popular Front leaders. The look out notice is against the third accused Abdul Sattar and the 12th accused C. Rauf.

konnivartha.com : These are the people who went into hiding during the NIA raid in Kerala. Look out notice is in this situation. The NIA will immediately inform the court about this. Anticipating the possibility of the accused leaving the country, the NIA took such a step.

It has been pointed out in the NIA remand report that they called for a hartal in the state in protest against the raid. Abdul Sattar is the State General Secretary of PFI. He is a native of Kollam. Similarly, C. Rauf is the state secretary. He is a native of Pattam. he NIA states that they went into hiding to control the activities of the organization while in hiding. Therefore, it is necessary to catch them. It has been strengthened in return for them.

error: Content is protected !!