ഭിന്നശേഷിക്കാര്‍ക്കുളള മെഡിക്കല്‍ ബോര്‍ഡ് ഓണ്‍ലൈനില്‍ നടത്തപ്പെടും: ഡിഎംഒ

Spread the love

 

konnivartha.com : ജില്ലയില്‍ ഭിന്ന ശേഷിക്കാര്‍ക്കുളള മെഡിക്കല്‍ ബോര്‍ഡ് ഇനി മുതല്‍ ഓണ്‍ലൈനായി നടത്തപ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. ഇതിനായി ജില്ലയിലെ പ്രധാന ആശുപത്രികളായ കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല, റാന്നി താലൂക്ക് ആസ്ഥാന ആശുപത്രികളിലും പൊതുജനങ്ങള്‍ക്ക് സമീപിക്കാം.

ഓണ്‍ലൈന്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന്റെ കൂടെ തന്നെ യുഡിഐഡി കാര്‍ഡിനു വേണ്ടി അതാത് സ്ഥാപനങ്ങള്‍ തന്നെ വിവരങ്ങള്‍ സബ്മിറ്റ് ചെയ്യുന്നതാണ്. യുഡിഐഡി കാര്‍ഡ് ലഭ്യമാകാത്ത പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ അതാത് പരിധിയിലുളള മേജര്‍ ആശുപത്രികളില്‍ നിന്നും അറിയാന്‍ കഴിയുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു.