Trending Now

ഗാന്ധി ജയന്തിദിനാഘോഷവും സ്വച്ഛതാ ഹി സേവ കാമ്പയിനും സംഘടിപ്പിച്ചു

Spread the love

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തിദിനാഘോഷവും സ്വച്ഛതാ ഹി സേവ കാമ്പയിനും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനവും നടന്നു. കാമ്പയിന്റെ ഭാഗമായുളള പ്രതിജ്ഞാ പ്രസിഡന്റ് ചടങ്ങില്‍ ചൊല്ലിക്കൊടുത്തു.

 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി അന്നമ്മ, മല്ലപ്പുഴശ്ശേരി ഡിവിഷന്‍ മെമ്പര്‍ ജിജി ചെറിയാന്‍ മാത്യു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ജനറല്‍ എക്സ്റ്റന്‍ഷന്‍ ആഫീസര്‍ വി.മഞ്ജു, ജോയിന്റ് ബിഡിഒ, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, വി.ഇ.ഒമാര്‍, ഓഫീസ് ഉദ്യോഗസ്ഥര്‍, ദേശീയ സമ്പാദ്യ പദ്ധതി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!