Trending Now

ശബരിമല തീര്‍ഥാടനം: പാത്രങ്ങളുടെ വില നിശ്ചയിച്ച് ഉത്തരവായി

Spread the love

 

konnivartha.com : ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ വില്‍ക്കപ്പെടുന്ന സ്റ്റീല്‍, അലുമിനീയം പാത്രങ്ങളുടെയും പിച്ചളയുടെയും വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.

കാറ്റഗറി ഒന്നില്‍ വരുന്ന ഒരു ഗ്രാം മുതല്‍ 200 ഗ്രാം വരെ തൂക്കമുള്ളതും തിരുകിയടയ്ക്കുന്ന അടപ്പോടു കൂടിയതുമായ സ്റ്റീല്‍ പാത്രങ്ങള്‍ക്ക് കിലോഗ്രാമിന് സന്നിധാനത്ത് 700 രൂപയും പമ്പയില്‍ 650 രൂപയുമാണ്. കാറ്റഗറി രണ്ടില്‍ വരുന്ന മറ്റ് എല്ലായിനം സ്റ്റീല്‍ പാത്രങ്ങള്‍ക്കും സന്നിധാനത്ത് കിലോയ്ക്ക് 550 രൂപയും പമ്പയില്‍ 500 രൂപയുമാണ്.

അലൂമിനിയം കാറ്റഗറി ഒന്നില്‍ വരുന്ന അന്നാ അലൂമിനിയം പാത്രങ്ങള്‍ക്ക് കിലോയ്ക്ക് സന്നിധാനത്ത് 600 രൂപയും പമ്പയില്‍ 550 രൂപയും കാറ്റഗറി രണ്ടില്‍ വരുന്ന മറ്റുള്ള അലൂമിനിയം പാത്രങ്ങള്‍ക്ക് കിലോയ്ക്ക് സന്നിധാനത്ത് 550 രൂപയും പമ്പയില്‍ 500 രൂപയുമാണ്.

പിച്ചളയ്ക്ക് കിലോയ്ക്ക് സന്നിധാനത്ത് 1000 രൂപയും പമ്പയില്‍ 950 രൂപയും വില നിശ്ചയിച്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 200 ഗ്രാം വരെ തൂക്കം വരുന്ന എല്ലാ പാത്രങ്ങളും തൂക്കി നല്‍കുന്നതിന് കൃത്യത കൂടിയ (ഒരു ഗ്രാമോ അതില്‍ താഴെയോ കൃത്യതയുള്ള) ഇലക്ട്രോണിക്ക് ത്രാസുകള്‍ ഉപയോഗിക്കേണ്ടതാണ്.

error: Content is protected !!