Trending Now

തണ്ണിത്തോട് പഞ്ചായത്തിലേക്ക് സി പി ഐ (എം )നേതൃത്വത്തില്‍ ഉപരോധ സമരം സംഘടിപ്പിച്ചു

Spread the love

 

konnivartha.com : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സിപിഐ(എം) തണ്ണിത്തോട് – തേക്ക് തോട് ലോക്കൽ കമ്മിറ്റികൾ സംയുക്തമായി തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലേക്ക് ഉപരോധം സംഘടിപ്പിച്ചു. ഉപരോധം സിപിഐ(എം) പെരുനാട് ഏരിയ കമ്മിറ്റി സെക്രട്ടറി ഹരിദാസ് ഉദ്ഘാടനം ചെയ്തു.

സിപിഐഎം തണ്ണിത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിപിഐഎം തേക്കുതോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ജെ ജെയിംസ് സ്വാഗതം ആശംസിച്ചു.

പഞ്ചായത്ത്‌ അംഗങ്ങൾ സുലേഖ, പദ്മകുമാരി, ഡി വൈ എഫ് ഐ തണ്ണിത്തോട് തേക്കുതോട് മേഖലാ സെക്രട്ടറിമാരായ വിനീഷ് മോടിയിൽ, ജിഷ്ണു മോഹൻ എന്നിവർ സംസാരിച്ചു.. സിപിഐഎം തണ്ണിത്തോട് ലോക്കൽ കമ്മിറ്റിയംഗം പി റ്റി സാവത്രി നന്ദി രേഖപ്പെടുത്തി
ഈ ഭരണസമിതിയുടെ നെറികെട്ട സമീപനങ്ങൾക്ക് മാറ്റം വരുത്തിയില്ലെങ്കിൽ തുടർ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ സി പി ഐ എം തീരുമാനിച്ചു

error: Content is protected !!