
konnivartha.com : കോന്നി മലയാലപ്പുഴ പൊതീപ്പാട് ആഭിചാര (കീയയും മന്ത്രവാദ ചികിത്സയും നടത്തിയതിന് അറസ്റ്റിലായ വാസന്തിമഠം ശോഭന (50) ഭർത്താവ് ഉണ്ണികൃഷ്ണൻ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശോഭനയെ തിരുവനന്തപുരം വനിതാ ജയിലിലും ,ഉണ്ണികൃഷ്ണനെ കൊട്ടാരക്കര സബ് ജയിലിലും ആണ് റിമാൻഡ് ചെയ്തത്.മലയാലപ്പുഴ സി ഐ കെ എസ് വിജയൻ ,എസ് ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ റിമാൻഡ് ചെയ്തത്.
കഴിഞ്ഞ 8 വർഷക്കാലമായി പൊതീപ്പാട് ലക്ഷം വീട് കോളനിക്ക് സമീപം വാസന്തിമഠം എന്ന പേരിൽ അഭിചാര ക്രിയയും, മന്ത്രവാദ ചികിത്സയും നടത്തി വരികയായിരുന്നു. 2016ൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് ഇവിടെ നിന്നും മാരകായുധങ്ങൾ അടക്കം പിടിച്ചെടുത്ത് പോലീസിൽ ഏൽപ്പിച്ചതാണ്. ഇപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മന്ത്രവാദത്തിനിടെ ബോധരഹിതയായി വീഴുന്നതിൻ്റെ ദൃശ്യം പുറത്ത് വന്നതിന് തുടർന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ബി നിസ്സാമിൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ മഠത്തിലേക്ക് മാർച്ച് നടത്തിയതിനെ തുടർന്നാണ് അറസ്റ്റ്
അഭിചാര (കീയ നടത്തി മന്ത്രവാദിനിയും ഭർത്താവും അറസ്റ്റിലായതിനെ തുടർന്ന് പുറത്തു വരുന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍ .കുമ്പഴ സ്വദേശിയായ കുറവ കാട്ട് ശോഭന വർഷങ്ങൾക്ക് ഹരിപ്പാട് സ്വദേശിയായ ഓമനകുട്ടനെ വിവാഹം കഴിച്ചു പോയതാണ് തുടർന്ന് ഭർത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് നാട്ടിലെത്തുകയും ആദ്യം കോന്നി എലിയറക്കല്‍ കാളഞ്ചിറ തുടര്‍ന്ന് മല്ലശേരി കേന്ദ്രീകരിച്ച് അഭിചാരക്രീയ നടത്തുകയും പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരുടെയും നാട്ടുകാരുടെ നിരന്തര പ്രതിഷേധത്തെ തുടർന്ന് 8 വർഷം മുൻപ് മലയാലപ്പുഴ ലക്ഷം വീട് കോളനിക്ക് സമീപം വീടും സ്ഥലവും വാങ്ങി മന്ത്രവാദ ചികിത്സയും ആഭിചാര ക്രിയയും നടത്തി വരികയായിരുന്നു.
അതിനിടെ ഇവർ വീണ്ടും വിവാഹിതയായി തിരുവനന്തപുരം സ്വദേശി ഉണ്ണികൃഷ്ണൻ ആണ് ഇപ്പോഴത്തെ ഭർത്താവ് ഇവർക്കൊപ്പം ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. ഇതിനു തൊട്ടു മുൻപ് ഷാജി എന്നയാൾ ഇവരുടെ ഭർത്താവ് ആണെന്നും പറഞ്ഞ് ഇവിടെ താമസിച്ചിരുന്നായും ദൈനം ദിനം രണ്ടു പേരും മദ്യപിച്ച് വഴക്കിടുന്നത് പതിവായിരുന്നന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ അയാളെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നു പറയുന്നു
പരിഷ്ക്രിത സമൂഹത്തിന് യോജിക്കാത്ത രീതിയിലുള്ള സംഭങ്ങളാണ് ഇവിടെ നടത്തുന്നത് ‘കൂടുതലും പഠനവൈകല്യം ഉള്ള കുട്ടികളെയും, മാനസിക വെല്ലുവിളി നേരിടുന്നവരെയും ഇവിടെ എത്തിച്ചാൽ നന്നാകുമെന്ന് പറഞ്ഞ് ഇവരെ വിവസ്ത്രരാക്കി ചൂരലുകൊണ്ട് ദേഹമാസകലം മർദ്ധിക്കുന്നത് പതിവു കാഴ്ച്ചയാണ്
മദ്യപിച്ചതിനു ശേഷം ഏതോ “അമ്മ” ദേഹത്തു കയറിട്ടുണ്ട് എന്ന് പറഞ്ഞ് തുള്ളി ഉറഞ്ഞ് സ്വന്തം വസ്ത്രങ്ങളും അഴിച്ചുമാറ്റുമെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടികളെ അടക്കം” ബാധ” ഒഴിപ്പിക്കുക എന്ന പേരിൽ ക്രൂരമർദ്ധനതി വിധേയരാക്കുകയും തെറിയഭിഷേകവുമാണ്. രാത്രി കാലങ്ങളിൽ സമീപവാസികൾക്ക് സമാധാനപരമായി കിടന്നു ഉറങ്ങാൻ കഴിയില്ല. നിരവധി പരാതികളാണ് സമീപവാസികൾ ശോഭനക്കെതിരെ നൽകിയിട്ടുണ്ട് .കടിക്കുന്ന വളർത്തുനായയെ വിട്ട് സമീപത്തുള്ള കൊച്ചു കുട്ടിയെ കടിപ്പിക്കാൻ വിട്ടതടക്കം പരാതി നൽകിയിട്ടുണ്ട്