Trending Now

ടോറസ് ലോറിക്ക് മുന്നിൽ നിന്ന് തല നാരിഴക്ക് രക്ഷപ്പെട്ട് വിദ്യാർത്ഥിയുമായി സഞ്ചരിച്ച ഇരു ചക്ര വാഹനം

Spread the love

 

Konnivartha. Com :അമിത വേഗത്തിലെത്തിയ ടോറസ് ലോറിക്ക് മുന്നിൽ നിന്ന് തല നാരിഴക്ക് രക്ഷപ്പെട്ട് വിദ്യാർത്ഥിയുമായി സഞ്ചരിച്ച ഇരു ചക്ര വാഹനം

 

ഇന്ന് രാവിലെ 8.15 നാണ് സംഭവം അട്ടച്ചാക്കൽ പഠിക്കുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായി കുമ്പഴയിൽ നിന്ന് എത്തിയ സ്കൂട്ടർ ആണ് അമിത വേഗത്തിലെത്തിയ ടോറസ് ലോറിയുടെ മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.അമിത വേഗത്തിൽ വന്ന ടോറസ് റോഡിന് നടുവിലൂടെ വലതു ഭാഗത്തേക്ക് എത്തി സ്കൂട്ടറിന് അടുത്ത് എത്തുകയായിരുന്നു.സ്കൂട്ടർ റോഡിൽ നിന്നിറക്കിയാൽ തോട്ടിൽ വീഴുമായിരുന്നു.റേഡിയോ ജംഗ്ഷൻ പാലത്തിന് സമീത്ത് വച്ചായിരുന്നു സംഭവം.

വെട്ടൂർ റൂട്ടിൽ കൂടി ടോറസ് ഉൾപ്പടെയുള്ള ലോറികളുടെ മരണപ്പാച്ചിലാണ്

സ്കൂൾ സമയം പോലും അമിത വേഗതയിൽ ടിപ്പറുകൾ ഓടുന്നു എന്ന് നാട്ടുകാർ പറഞ്ഞു.

രാപ്പകലില്ലാതെ വെട്ടൂർ ആഞ്ഞിലികുന്ന് അട്ടച്ചാക്കൽ വഴി ടിപ്പറുകൾ ചീറിപ്പായുകയാണ്.അധികാരികൾ ആരും തന്നെ ഇത് തടയുന്നില്ല എന്നാണ് പരാതി.

 

രാവിലെ വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന ഏഴ് മണി മുതൽ പത്ത് മണി വരെയുള്ള സമയങ്ങളിൽ പ്പോലും യാതൊരു നിയന്ത്രണവുമാതെ അമിത വേഗത്തിൽ ടിപ്പറുകൾ ചീറിപ്പായുമ്പോൾ അധികാരികൾ മൗനം പാലിക്കുകയാണ്.

error: Content is protected !!