പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 17/10/2022 )

Spread the love

ദ്വിദിന സാങ്കേതിക ശില്പശാല
വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ പായ്ക്കേജിംഗ്, ഭക്ഷ്യസംസ്‌ക്കരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി രണ്ട് ദിവസത്തെ ശില്പശാല തിരുവല്ല റവന്യൂ ടവറിന് സമീപമുള്ള ഗവണ്‍മെന്റ് എംപ്ലോയീസ് കോപ്പറേറ്റീവ് ബാങ്ക് ഹാളില്‍ ഈ മാസം 19, 20 (ബുധന്‍, വ്യാഴം) തീയതികളില്‍ രാവിലെ 10 മുതല്‍ നടത്തും.

പായ്ക്കേജിംഗില്‍ സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സയന്റിസ്റ്റ് ആര്‍.എസ്. മാച്ചേയും ഭക്ഷ്യസംസ്‌ക്കരണത്തില്‍ (പ്രിസര്‍വേഷന്‍, ഫുഡ് കളറിംഗ്) പ്രതാപ് ചന്ദ്രന്‍, ഭദ്രന്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. രജിസ്റ്റര്‍ ചെയ്ത 60 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുളളൂ. ഫോണ്‍:  6238447337, 9496427094.

പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ അദാലത്ത് (18,19) പത്തനംതിട്ടയില്‍
സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ (18,19) പരാതി പരിഹാര അദാലത്ത് നടത്തും. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന അദാലത്തിന് കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, മെമ്പര്‍മാരായ എസ്. അജയകുമാര്‍, അഡ്വ. സൗമ്യ സോമന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

പട്ടികജാതി പട്ടിക ഗോത്രവര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും. അതോടൊപ്പം പുതിയ പരാതികള്‍ സ്വീകരിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. പരാതി പരിഹാര അദാലത്തില്‍ ബന്ധപ്പെട്ട പോലീസ് ഓഫീസര്‍മാര്‍, റവന്യു വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യ പൊതു വിതരണ വകുപ്പ്, സഹകരണ വകുപ്പ്, പട്ടികജാതി/ പട്ടിക വര്‍ഗ വികസന വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

വൃക്ഷതൈ വിതരണം
മലയാലപ്പുഴ കൃഷി ഭവനില്‍ ഒരു കോടി ഫലവൃക്ഷ തൈകള്‍ പദ്ധതി പ്രകാരം നാരകം, നെല്ലി, മാതള നാരങ്ങ, കറിവേപ്പ്, മുരിങ്ങ, റെഡ് ലേഡി, സീതപ്പഴം, പ്ലാവ് ഇവയുടെ തൈകള്‍ ഇന്ന് (18) സൗജന്യമായി വിതരണം ചെയ്യും. ജാക്ക് ഫ്രൂട്ടിന് 20 രൂപ ഗുണഭോക്തൃ വിഹിതം അടയ്ക്കണം. ആവശ്യമുളള കര്‍ഷകര്‍ കരം അടച്ച രസീതുപകര്‍പ്പുമായി കൃഷിഭവനില്‍ നിന്ന് വാങ്ങാമെന്നും കൃഷി ഓഫീസര്‍ അറിയിച്ചു. മറ്റു തൈകള്‍ സൗജന്യമാണ്.

 

സ്പോട്ട് അഡ്മിഷന്‍
ചെങ്ങന്നൂര്‍ ഗവ.ഐടിഐയില്‍ കാര്‍പെന്റര്‍ ട്രേഡിലേക്ക് സപോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 20 ന് നടത്തും. അപേക്ഷാര്‍ഥികള്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ നടക്കുന്ന രജിസ്ട്രേഷനിലും സ്പോട്ട് അഡ്മിഷനിലും  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  പങ്കെടുക്കണം. ഫോണ്‍ : 0479 2452210, 2953150, 8281776330, 9605554975, 6238263032.

റീ ടെന്‍ഡര്‍
റാന്നി ഐസിഡിഎസ് പ്രൊജകട് ഓഫീസിന്റെ ഔദ്യോഗികാവശ്യത്തിനായി നവംബര്‍ ഒന്നു മുതല്‍ 2023 ഒക്ടോബര്‍ 31 വരെ ഒരു നാല് ചക്ര വാഹനം (കാര്‍/ജീപ്പ് എസി)പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ താത്പര്യമുളള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 26 ന് പകല്‍ 12 വരെ. ഫോണ്‍ : 04735 221568.

അവലോകനയോഗം മാറ്റിവച്ചു
പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  (18 ന് )നടത്താന്‍ നിശ്ചയിച്ചിരുന്ന എംപിയുടെ പ്രാദേശിക വികസന പദ്ധതിയുടെ (എംപിഎല്‍എഡി) അവലോകനയോഗം മാറ്റി വച്ചതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

ക്വട്ടേഷന്‍
തിരുവല്ല എം.സി റോഡില്‍ രാമന്‍ചിറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തില്‍  നവംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷ കാലത്തേക്ക് പാട്ട വ്യവസ്ഥയില്‍ കാന്റീന്‍ ഏറ്റെടുത്ത് നടത്തുന്നതിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഈ മാസം 25ന് പകല്‍ മൂന്നു വരെ. വിലാസം : അസി.എക്സി. എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ്, കെട്ടിട ഉപവിഭാഗം, തിരുവല്ല. ഫോണ്‍ : 0469 2633424.

സ്പോട്ട് അഡ്മിഷന്‍ ഷെഡ്യൂള്‍
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജ് 2022-23 അദ്ധ്യയനവര്‍ഷത്തെ ഒന്നാംവര്‍ഷ ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 20 ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. പത്തനംതിട്ട ജില്ലയില്‍ സ്പോട്ട് അഡ്മിഷന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ അഡ്മിഷന്‍ ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും ഇപ്പോള്‍ അഡ്മിഷന്‍ നേടിയിട്ടുള്ളവര്‍ക്കും ബ്രാഞ്ച്മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം.

പുതിയതായി അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എല്ലാ അസല്‍ രേഖകളും, കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, സ്പോട്ട് രജിസ്ട്രേഷന്‍ സ്ലിപ്പ് എന്നിവയും കൊണ്ടുവരണം. മറ്റ് പോളിടെക്നിക്ക് കോളജില്‍ അഡ്മിഷന്‍ എടുത്തവര്‍ സ്പോട്ട് രജിസ്ട്രേഷന്‍ സ്ലിപ്പ്,അഡ്മിഷന്‍ സ്ലിപ്പ്, ഫീസ് അടച്ച രസീത് എന്നിവ മാത്രം ഹാജരാക്കിയാല്‍ മതിയാകും.

രജിസ്ട്രേഷന്‍സമയം : രാവിലെ 9 മുതല്‍ 10 വരെ മാത്രം. ഒക്ടോബര്‍ 20 ന് ഒന്നു മുതല്‍ 60000 വരെ റാങ്ക് ഉള്ള എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. വി.എച്ച്.എസ്.സി, മുസ്ലിം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗം, പിന്നോക്കഹിന്ദു, ലാറ്റിന്‍കാത്തലിക്ക്, എക്സ് സര്‍വീസ് എന്നീ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍(ഏകദേശം 4000 രൂപയും)ക്രെഡിറ്റ് / ഡെബിറ്റ്കാര്‍ഡ്ഉപയോഗിച്ച്അടയ്ക്കണം. പി.ടി.എ ഫണ്ട് ക്യാഷ് ആയി നല്‍കണം.

 

സ്പോട്ട് അഡ്മിഷന്‍
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഒഴിവുളള ഒരുസീറ്റിലേക്കും ഫാഷന്‍ ഡിസൈന്‍ ടെക്നോളജിട്രേഡില്‍ ഒഴിവുളള ഏഴ് സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണം. അവസാന തീയതി ഈ മാസം 25. ഫോണ്‍ : 0468 2 259 952, 9495 701 271, 9995 686 848.

സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ ടു വീലര്‍ സര്‍വീസിംഗ് പരിശീലന കോഴ്സിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 0468 2 270 243, 8330 010 232.

തെളിവെടുപ്പ് യോഗം 20ന്
സെക്യൂരിറ്റി സര്‍വീസ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഈ മാസം 20ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ലേബര്‍ കമ്മീഷണറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി – തൊഴിലുടമ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു

error: Content is protected !!