
konnivartha.com : ഉന്നത നിലവാരത്തിൽ പുനരുദ്ധരിച്ച റാന്നി നിയോജകമണ്ഡലത്തിലെ 5 പൊതുമരാമത്ത് റോഡുകളുടെ ഉദ്ഘാടനം 20 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും
വടശേരിക്കര – റാന്നി- ചെറുകോൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുമ്പളാംപൊയ്ക – ഉതിമൂട് – പേരൂ ച്ചാൽ ശബരിമല വില്ലേജ് റോഡ് (10 കോടി), പഴ വങ്ങാടി പഞ്ചായത്തിലെ ചെല്ലക്കാട് നിന്നാരംഭിച്ച് – പുള്ളോലി – നെല്ലിക്ക മൺ വഴി അങ്ങാടി പഞ്ചായത്തിലെ പൂവന്മല എത്തുന്ന റാന്നി ഔട്ടർ റിംഗ് റോഡ് (7.70 കോടി ), പഴവങ്ങാടി പഞ്ചായത്തിലെ ഇട്ടിയപ്പാറ മൂഴിക്കൽ ജംഗ്ഷനിൽ നിന്നാരംഭിച്ച് ഐത്തല വഴി വടശേരിക്കര പഞ്ചായത്തിലെ ബംഗ്ലാം കടവുമായി ബന്ധിപ്പിക്കുന്ന ഇട്ടിയപ്പാറ – കിടങ്ങമ്മൂഴി റോഡ് (5.25 കോടി ), അങ്ങാടി , കൊറ്റനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റാന്നി- കുമ്പളന്താനം റോഡ് (3.50 കോടി), ശബരിമല തീർത്ഥാടന പാതയായി ഉപയോഗിക്കുന്ന മുക്കട – ഇടമൺ റോഡ് (2.50 കോടി) എന്നിവയുടെ ഉദ്ഘാടനമാണ് 20 ന് രാവിലെ 11 ന് ഇട്ടിയപ്പാറ ഐത്തല പാലം ജംഗ്ഷനിൽ നടക്കുക.