
konnivartha.com : കോന്നിയില്‍ നിന്നും യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് ജോലി നല്‍കാം എന്ന് പറഞ്ഞു കോന്നിയിലെ ബിനീഷ് ബാബു എന്ന വ്യക്തി തട്ടിപ്പ് നടത്തുന്നു എന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി ലഭിച്ചു .
ഈ പരാതി ഒരു വര്‍ഷം മുന്നേ കോന്നി പോലീസിനു ലഭിച്ചു എങ്കിലും അന്വേഷണം നടന്നില്ല .രണ്ടു തവണ പരാതി ജില്ലാ പോലീസില്‍ കിട്ടി എങ്കിലും കോന്നി പോലീസിനു വന്ന പരാതി അന്വേഷിഷിച്ചില്ല .പരാതി കൊടുത്ത വനിതയുടെ മൊഴി എടുത്തില്ല . കോന്നി പോലീസിനു എതിരെ ഗുരുതര ആരോപണം .
കോന്നി ശ്രീ നിലയം സുരേഷ് സിനി മോള്‍ ആണ് പരാതി നല്‍കി നീതിയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് . പത്തനംതിട്ട എസ് പി യ്ക്ക് നല്‍കിയ പരാതി 1307 നമ്പറായി പത്തനംതിട്ട എസ് പിയില്‍ നിന്നും കോന്നി ഡി വൈ എസ് പിയ്ക്ക് പരാതി ലഭിച്ചു . എന്നാല്‍ കോന്നി പോലീസ് അന്വേഷിച്ചില്ല എന്നാണ് പരാതി . നൂറുകണക്കിന് ആളുകളെ പറ്റിച്ചു കഴിയുന്ന ബിനീഷ് എന്ന ആളിനെ പിടിക്കാന്‍ പോലീസിനു കഴിയുന്നില്ല .പരാതി ജില്ലാ പോലീസ് മേധാവിയില്‍ ഉണ്ട് . കോന്നി പോലീസിനു കൈമാറി .അത് അന്വേഷിച്ചു നടപടി ഇല്ല എന്നാണ് വീണ്ടും പരാതിയില്‍ കാണുന്നത് .ഗ്രീസില്‍ ലാബ് ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞാണ് പറ്റിച്ചത് എന്നാണ് പരാതി .