Trending Now

ഭവനരഹിതരായ ഭിന്നശേഷിക്കാർക്ക് ഭവനവായ്പയ്ക്ക് അപേക്ഷിക്കാം

Spread the love

        കേരളത്തിലെ ഭവനരഹിതരായ ഭിന്നശേഷിക്കാരിൽ നിന്നും ഭവന വായ്പയ്ക്കായി അപേക്ഷ ക്ഷണിച്ചു. വീട് നിർമാണത്തിനും, വീട് വയ്ക്കുന്നതിനും അർഹതയ്ക്ക് വിധേയമായി പരമാവധി 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. സർക്കാർ/ അർദ്ധസർക്കാർ/ സഹകരണ സ്ഥാനപങ്ങളിലെ ഭിന്നശേഷിക്കാരായ ജീവനക്കാർ, സ്വന്തമായി തൊഴിൽ ചെയ്യുന്ന സ്ഥിര വരുമാനമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. കോർപ്പറേഷൻ വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നവംബർ 11നു മുമ്പായി അപേക്ഷ  സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്www.hpwc.kerala.gov.in, 0471 2347768, 0471 2347156, 7152, 7153.

error: Content is protected !!