ചെമ്മാനി മിച്ചഭൂമിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരത്തിനായി പൈപ്പ് ലൈൻ സ്ഥാപിച്ച് തുടങ്ങി

Spread the love

 

konnivartha.com : മിച്ചഭൂമിയിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് തുടങ്ങി. കോന്നി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് കൈതക്കുന്ന് ചെമ്മാനി മിച്ചഭൂമിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരത്തിനായി കുറുമ്പേശ്വരത്ത് പടി മുതൽ മിച്ചഭൂമി വരെ പുതിയതായി പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തികൾ ആരംഭിച്ചു. വേനൽക്കാലത്ത് മിച്ചഭൂമി പ്രദേശത്തെ ഏകദേശം 50ൽ പരം കുടുംബങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷനിലെ ശുചിത്വവും കുടിവെള്ളവും പദ്ധതിയ്ക്ക് വകയിരുത്തിയ 12.50 ലക്ഷം രൂപ വകയിരുത്തിയാണ് ഇപ്പോൾ പുതിയതായി പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ഗ്രാമ പഞ്ചായത്ത് അംഗം പി.വി ജോസഫ് എന്നിവർ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രദേശം സന്ദർശിച്ചു.

error: Content is protected !!