ബിജെപി യുടെ നേതൃത്വത്തിൽ കലഞ്ഞൂർ പഞ്ചായത്ത്‌ ഓഫീസ് ഉപരോധിച്ചു

Spread the love

 

കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റിനെ ജോലിയിൽ നിന്ന് മാറ്റി നിറുത്താനുള്ള അഡിഷണൽ ചീഫ് സെക്രട്ടറിയുടെ ഓർഡർ നടപ്പാക്കത്തതിൽ പ്രതിഷേധിച്ച് ബിജെപി യുടെ നേതൃത്വത്തിൽ കലഞ്ഞൂർ പഞ്ചായത്ത്‌ ഓഫീസ്  ഉപരോധിച്ചു.

 

ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി എ സൂരജ് പരിപാടി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റുമാരായ സോമൻ മാടപ്പാറ, അനീഷ് പോത്തുപാറ എന്നിവരും പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.നിയമനം ക്രമവിരുദ്ധമാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടും സിഐടിയു നേതാവിനെതിരെ നടപടി എടുക്കുന്നില്ലെന്ന് ബിജെപി പഞ്ചായത്ത് അംഗങ്ങളും ആരോപിക്കുന്നു .

error: Content is protected !!