കാറും സ്കൂട്ടറും കൂട്ടി  ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

Spread the love
ഓമല്ലൂർ – പരിയാരം റോഡിൽ ഊപ്പമൺ അനുപമ ജംഗ്ഷന് സമീപം വളവിൽ   കാറും സ്കൂട്ടറും കൂട്ടി  ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
ചന്ദന പള്ളി തെക്കേമുറിയിൽ കോശിയുടെ മകൻ പ്രവീൺ കോശി (35) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന പിതൃ സഹോദര പുത്രൻ ഷിബു ഡേവിഡ് (42) ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന് പിന്നിൽ നിന്ന് തെറിച്ച് സമീപത്തെ വീടിന്റെ പാര പെറ്റിൽ ചെന്ന് ഇടിച്ചു വീണു. ഗുരുതര പരിക്കുള്ള ഇയാളെ  കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മാത്തൂർ ചോദിക്കിനേത്ത് പുത്തൻ വീട്ടിൽ മോസി ഓടിച്ച കാർ ഇടിച്ചാണ് അപകടം
error: Content is protected !!