മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : യുവാക്കൾ കോന്നി പോലീസിൽ പരാതി നൽകി

Spread the love

 

konnivartha.com :  മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത സംഭവത്തിൽ ചെങ്ങന്നൂർ വെണ്മണി സ്വദേശി നടുവത്തുമുറിതെക്കേതിൽ രാജേഷ് രാജൻ ആചാരിക്കെതിരെ കോന്നി പോലീസ് സ്റ്റേഷനിലും പരാതി ലഭിച്ചു.

ഒന്നരകോടി രൂപയോളമാണ് കോന്നിയിലെ ഒരു കൂട്ടം യുവാക്കളിൽ നിന്നും ഇയാൾ തട്ടിയെടുത്തത്.ഇയാളുടെ ഇടനിലക്കാരൻ കൊടുമൺ സ്വദേശി സഞ്ജുവിന് എതിരെയും യുവാക്കൾ പരാതി നൽകിയിട്ടുണ്ട്.

മലേഷ്യയിൽ ആളുകളെ ജോലിക്കായി കൊണ്ടുപോകുന്നുണ്ടെന്നും ഡ്രൈവറുടെയും ട്രോളി ബോയിയുടെയും ഒഴിവുണ്ടെന്നും ഇതിലേക്കാണ് ജോലിക്ക് കൊണ്ട് പോകുന്നത് എന്നും ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.എന്നാൽ പണം നൽകി ഒരു വര്‍ഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെ ആണ് യുവാക്കൾക്ക് തട്ടിപ്പ് മനസിലായത്.

പണം കിട്ടിയതിന് ശേഷം പ്രതി ഡൽഹിയിലേക്ക് മുങ്ങുകയും ചെയ്തു. പിന്നീട് ഇയാളെ പലതവണ യുവാക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ശ്രമിക്കുമ്പോഴും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല.പിന്നീട് തിരക്കിയപ്പോൾ ആണ് ഇയാൾ തട്ടിപ്പ് കാരൻ ആണെന്നും സമാനമായ കേസിൽ 2017 പോലീസ് അയാളെ അറസ്റ്റ് ചെയ്തുവെന്നും അറിയുന്നത്.

പോലീസ് അയാളെ അറസ്റ്റ് ചെയ്തതിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയ പ്രതിഒളിവിൽ പോവുകയും ചെയ്തു.നിലവിൽ ഇയാൾ ഡൽഹിയിൽ ഉണ്ടെന്നാണ് അറിയുവാൻ കഴിയുന്നത്.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയ രാജേഷിന് എതിരെ വെണ്മണി,തിരുവല്ല,ഏറ്റുമാനൂർ തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.

error: Content is protected !!