
konnivartha.com /റാന്നി: റാന്നിയിൽ നടക്കുന്ന അഖില ഭാരതീയ ശ്രീമത് അയ്യപ്പ മഹാ സത്രം മുംബൈയിലും സംഘടിപ്പിക്കുമെന്ന് സനാതന ധർമ സഭ അധ്യക്ഷൻ കെ ബി ഉത്തം കുമാർ നായർ.
സത്രത്തിന്റെ പുരോഗതിയും നടത്തിപ്പും വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. കേരളത്തിന് വെളിയിലും റാന്നിയിൽ നടക്കുന്ന മഹാ സത്രത്തിന്റെ ഖ്യാതി പരന്നിട്ടുണ്ട്. സനാധന ധർമ സഭ അയ്യപ്പ മഹാ സത്രത്തെ ശ്രദ്ധയോടെ വീക്ഷിക്കുന്നു. കേരളത്തിൽ മാത്രമല്ല അയ്യപ്പ ധർമം ലോകം മുഴുവൻ പ്രചരിപ്പിക്കണം. അയ്യപ്പ ക്ഷേത്രങ്ങൾ ലോകം മുഴുവൻ ഉയരണമെന്നും അദ്ദേഹം പറഞ്ഞു. സനാധന ധർമ സഭയുടെ നേതൃത്വത്തിൽ മുംബൈയിൽ നിന്ന് സത്ര വേദിയിലേക്ക് ഭക്തർ എത്തും.
സത്ര വേദിയിൽ പ്രതിഷ്ഠിക്കേണ്ട അയ്യപ്പ വിഹ്രഹവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്നലെ തൃപ്രയാർ ശ്രീരാമക്ഷത്രത്തിൽ നിന്നാരംഭിച്ച് ആല ശ്രീ നാരായണ ധർമ പ്രകാശിനി യോഗം വക ക്ഷേത്രം, കൊടുങ്ങല്ലൂർ കുറുമ്പ ഭഗവതി ക്ഷേത്രം, തിരുവഞ്ചിക്കുളം മഹാ ദേവ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം പാറക്കടവ് പുറയാട്ടികളരി, മഞ്ഞപ്ര ആലങ്ങാട് യോഗം ആസ്ഥാനം, കാഞ്ചി കാമ കോടി പീഠം കാലടി ആദിശങ്കര കീർത്തി സ്തംഭ മണ്ഡപം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവങ്ങൾ സന്ദർശിച്ചു ആദി ശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ വിശ്രമിച്ചു.
ആലങ്ങാട്ടു പേട്ട സംഘം പെരിയോൻ എ കെ വിജയകുമാറിന്റെ നേതൃത്വത്തിലാണ് ഘോഷയാത്ര പുരോഗമിക്കുന്നത്. രഥ ഘോഷയാത്ര ചെയർമാൻ രാജേഷ് കുറുപ്പ്, കൺവീനർ ഗിരീഷ് കെ നായർ എന്നിവർ ഘോഷയാത്രയെ അനുഗമിക്കുന്നുണ്ട്.
സത്ര വേദിയിൽ ഇന്നലെ ഇലന്തുർ നാരായണീയ സമിതി നാരായണീയ പാരായണ യന്ജം നടത്തി. അന്നദാനവും നടന്നു. യജ്ഞങ്ങളിൽ സ്വാമി പവന പുത്ര ദാസ്, സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഷികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, സത്രം ജനറൽ സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ, ബിനു കരുണൻ, സാബു പി, രാധാകൃഷ്ണൻ പെരുമ്പട്ടി, വിജയലക്ഷ്മി ടീച്ചർ, തുടങ്ങിയവർ പങ്കെടുത്തു.