
konnivartha.com : പ്രമാടം വട്ടക്കുളഞ്ഞി തോളൂർ വീട്ടിൽ ടി .ഇ. ഏബ്രഹാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. സ്വർണാഭരണങ്ങളും പണവും അടക്കം മോഷണം പോയി. പ്രായമായ ദമ്പതികൾ താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. രണ്ടേ കാൽ പവന്റെ മാലയും, ഒന്നര ഗ്രാമുള്ള രണ്ടു മോതിരവും, മൊബൈൽ, വാച്ച്, പണം എന്നിവയാണ് ഇവിടെ നിന്നും കടത്തിയത്.
പുലർച്ചെ വീട്ടുടമയായ ഏബ്രഹാം മുറിക്ക് പുറത്തിറങ്ങാൻ നോക്കുമ്പോൾ തൻ്റെ മുറി പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പിന്നീട് ഉച്ചത്തിൽ ഭാര്യയെ വിളിച്ചപ്പോഴാണ് വിവരം
പുറത്തറിയുന്നത്. ഭാര്യയെത്തിയപ്പോൾ എബ്രഹാമിൻ്റെ മുറിയുടെ വാതിലിൻ്റെ കുറ്റി ഇട്ട നിലയിലും, വാതിൽ പിടിയിൽ നിന്നും വലിയ തുണി കെട്ടി സമീപത്തെ ബാത്ത്റൂമിൻ്റെ വാതിൽ പിടിയിൽ കെട്ടിയ നിലയിലും ആയിരുന്നു .
വീട് പരിശോധിച്ചപ്പോഴാണ് അടുക്കള വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടത് . വീട്ടിലെ അലമാരയും പെട്ടികളും തുറന്ന നിലയിലാണ്. സാധനങ്ങൾ എല്ലാം വലിച്ചിട്ടു പരിശോധിച്ച നിലയിലാണ്. കോന്നി പൊലീസ് ഉദ്യോഗസ്ഥരും,വിരൾ അടയാള വിദഗ്ധരും വീട്ടിൽ എത്തി പരിശോധന നടത്തി.സമീപ വീടുകളിലും മോഷണ ശ്രമം നടന്നിരുന്നു. കോന്നിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ നിരവധി മോഷനങ്ങളാണ് ഉണ്ടായത്.