Trending Now

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴു മരണം

Spread the love

 

ഇടുക്കി കുമളിക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴു മരണം. വെള്ളിയാഴ്ച രാത്രി പത്തരയോടെ തേക്കടി കമ്പം ദേശീയപാതയിലാണ് അപകടം. തമിഴ്‌നാട് തേനി സ്വദേശികളാണ് സംഭവത്തില്‍ മരിച്ചത്.ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് തീര്‍ഥാടകര്‍ സഞ്ചരിച്ച ടവേര കാര്‍ അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ പത്ത്‌ പേരാണ് ഉണ്ടായിരുന്നത്.ഹെയര്‍ പിന്‍ വളവ് കയറിവരികയായിരുന്ന വാഹനം മരത്തിലിടിച്ചാണ് കൊക്കയിലേക്ക് മറിഞ്ഞത്. മരത്തില്‍ ഇടിച്ച ടവേര പെന്‍സ്റ്റോക്ക് പൈപ്പില്‍ തട്ടി താഴ്ചയിലേക്ക് മറിഞ്ഞെന്നാണ് നിഗമനം. ഗുരുതരമായി പരുക്കേറ്റ രണ്ട് പേര്‍ ആശുപത്രിയിലാണ്. വാഹനം പൂര്‍ണമായി തകര്‍ന്നു.

error: Content is protected !!