മണ്ണ് കടത്താന്‍ കൈക്കൂലി; ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Spread the love

 

മണ്ണ് കടത്താന്‍ കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. എറണാകുളം അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബൈജു കുട്ടനെയാണ് സസ്‌പെന്‍ഡ് ചെയ്ത്. എസ്‌ഐക്കൊപ്പം ഉണ്ടായിരുന്ന ഡ്രൈവര്‍ക്കെതിരെയും നടപടിയെടുത്തു

എറണാകുളം അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബൈജുക്കുട്ടന്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബൈജുക്കുട്ടനെ അന്വേഷണ വിധേയമായി ആണ് സസ്‌പെന്‍ഡ് ചെയ്ത്. ഒപ്പം ഉണ്ടായിരുന്ന ജീപ്പ് ഡ്രൈവര്‍ റഫീക്കിനെ കളമശ്ശേരി എയര്‍ ക്യാമ്പിലേക്ക് മാറ്റി .ഇയാള്‍ക്കെതിരെ തുടര്‍ നടപടികള്‍ ഉണ്ടായേക്കും. ജീപ്പില്‍ ഇരുന്ന് എസ്‌ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ആണ് പ്രചരിച്ചിരുന്നത്.എസ് ഐയുടെ അതൃപ്തിക്ക് പിന്നാലെ കൂടുതല്‍ പണം നല്‍കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പാറമട ലോബിയിൽ നിന്നും മാസപ്പടി പറ്റുന്ന കോന്നിയിലെ ചില സർക്കാർ ജീവനക്കാരും വിജിലൻസ് നിരീക്ഷണത്തിൽ ആണ്

error: Content is protected !!