Trending Now

ചെങ്ങറ പ്രവാസി അസോസിയേഷന്‍റെ  ഏഴാമത് വാർഷികം 14 ന് നടക്കും

Spread the love

 

konnivartha.com : ചെങ്ങറ പ്രവാസി അസോസിയേഷന്റെ ഏഴാമത് വാർഷികം 14 ന് നടക്കും. ആന്റോ ആന്റണി എം പി ഉത്‌ഘാടനം ചെയ്യും. രെഞ്ചു തോമസ് കുന്നുംപുറത്ത് യോഗത്തിൽ അധ്യക്ഷത വഹിക്കും.അന്നദാനം മഹാദാനം നാലാം വർഷത്തിന്റെ കിറ്റ് കൈമാറൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ഉത്‌ഘാടനം ചെയ്യും. അട്ടച്ചാക്കൽ ഗോൾഡൻ ബോയിസ് ചാരിറ്റബിൾ സംഘം പ്രവർത്തകരെയും ചെങ്ങറ ചങ്ക് ബ്രോതേഴ്സ് വാട്ട്സ് ആപ്പ് ഗ്രുപ്പ് അംഗങ്ങളെയും യോഗത്തിൽ ആദരിക്കും.

 

ജോയിസ് എബ്രഹാം, പി വി ജോസഫ്, എബ്രഹാം വാഴയിൽ, എബ്രഹാം ചെങ്ങറ, സജിത്ത് സോമരാജ്, തോമസ് മാത്യു, അലക്സ് ചെങ്ങറ, ബാലൻ, സാബു മനാത്രയിൽ , റോഷൻ കണികിടത്ത്‌ എന്നിവർ സംസാരിക്കും. പാട്ടുകൂട്ടം അടൂർ അവതരിപ്പിക്കുന്ന നാടൻപാട്ടും, സജിത്ത് സോമരാജ് നയിക്കുന്ന പാട്ടിന്റെ പാലാഴി ഗാനമേളയും, കിഴവള്ളൂർ പ്രതീക്ഷ ബാലഭവൻ അവതരിപ്പിക്കുന്ന നൃത്തശിൽപ്പവും നടക്കും.

error: Content is protected !!