
konnivartha.com : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അഡിഷണല്‍ ഡെപ്യൂട്ടി ഡയറക്ടറായി ന്യൂ ഡല്‍ഹിയില്‍ സേവനമനുഷ്ഠിക്കുന്ന സി എന്‍ സന്തോഷ് കുമാറിന് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ ലഭിച്ചു. തൃശൂര്‍ സ്വദേശിയായ അദ്ദേഹം പെരിഞ്ചേരി ചക്കാലക്കലില്‍ പരേതനായ സി.ജി. നാരായണന്റെയും, ശ്രീമതി ദേവകിയുടെയും മകനാണ്