Trending Now

റാന്നി ബിആർസിയുടെ ബാലികാദിനാചരണം:ഐക്യദാർഢ്യവുമായി ബാലന്മാരും

Spread the love

 

 

konnivartha.com : സമൂഹത്തിന് പെൺകുട്ടികളോടുള്ള നിഷേധാത്മക കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തുക, പെൺകുട്ടികളുടെ അവകാശങ്ങൾക്കും സ്വപ്നങ്ങൾക്കും കരുത്തുപകരുക, ബാലികാദിന സന്ദേശം പ്രചരിപ്പിക്കുക, കുട്ടികൾക്കിടയിൽ ആരോഗ്യകരമായ സൗഹൃദങ്ങൾ വളർത്തിയെടുക്കുക, എന്നീ ഉദ്ദേശങ്ങൾ മുൻനിർത്തി റാന്നി ബിആർസിയുടെയും ഈട്ടിച്ചുവട് എബനേസർ ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ബാലികാദിനാചരണം നടത്തി.

 

പരിശീലകനും മോട്ടിവേഷണൽ സ്പീക്കറുമായ റാന്നി ബിപിസി ഷാജി എ സലാം കുട്ടികൾക്ക് ക്ലാസ് എടുത്തു. പ്രഥമാധ്യാപകൻ സിബിച്ചൻ കെ സി, ബിൻസി പി മാത്യു,സി ആർ സി കോ-ഓർഡിനേറ്റർ ദിവ്യശ്രീ എസ്.എന്നിവർ സംസാരിച്ചു. ഉചിതമായ തീരുമാനങ്ങൾ എടുക്കുക, ആത്മവിശ്വാസം വളർത്തുക, പ്രകോപിപ്പിക്കാതെ ‘നോ’പറയുക,സ്വകാര്യ ഇടത്ത്(personal space) മറ്റുള്ളവർ പ്രവേശിക്കാതെ നോക്കുക,തുടങ്ങി ഒട്ടേറെ കാര്യങ്ങൾ കുട്ടികളുമായി ചർച്ച ചെയ്തു. ക്ലാസിന്റെ ഭാഗമായി വീഡിയോ പ്രദർശനങ്ങൾ നടത്തി. ആൺകുട്ടികളെ കൂടി ഉൾപ്പെടുത്തി നടത്തിയ ക്ലാസ്സ് ഏറെ ഫലപ്രദവും പുതിയ ഒരു അനുഭവമാണെന്ന് അധ്യാപകർ പറഞ്ഞു.

error: Content is protected !!