മത്സ്യതൊഴിലാളി ധനസഹായം  മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു

Spread the love

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കി വരുന്ന ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ധനസഹായം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു.
അപകടത്തില്‍ മരണമടഞ്ഞ മത്സ്യതൊഴിലാളി പ്രസന്നന്‍ന്റെ ഭാര്യ കൃഷ്ണമ്മ പത്ത് ലക്ഷം രൂപയും തോട്ടപ്പള്ളി മത്സ്യഗ്രാമത്തിലെ 654-നമ്പര്‍ അംഗമായ മത്സ്യത്തൊഴിലാളി മണിയന്റെ ഭാര്യ ജീജ 10,10,000 രൂപയും ധനസഹായമായി മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. ബോര്‍ഡ് അംഗം സക്കീര്‍ അലങ്കാരത്ത്, റിജീണല്‍ എക്സിക്യൂട്ടീവ് എ.വി. അനിത, ഫിഷറീസ് ഓഫീസര്‍ ത്രേസ്യാമ്മ, എ.എം. അന്‍സാരി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തുക കൈമാറിയത്.
error: Content is protected !!